ദോഹ: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ മുന്‍നിര റീട്ടെയില്‍ ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് കുട്ടികള്‍ക്കായി പ്രത്യേക ആര്‍ട്ട് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഖത്തര്‍ തമിഴ് സിങ്ക പെണ്‍കള്‍ അസോസിയേഷനുമായി സഹകരിച്ചു നടത്തിയ പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഏകദേശം എഴുപതോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മനോഹരമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സി.ഇ.ഒ ശരീഫ് ബി.സി. പരിപാടി ഉദ്ഘാടനം ചെയ്തു. തിരക്കേറിയ പ്രവാസജീവിതത്തിലും കുട്ടികളുടെ ക്രിയാത്മകതയെ പരിപോഷിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തിയും പ്രോത്സാഹിപ്പിച്ചും കൊണ്ടുള്ള ഇത്തരം പരിപാടികള്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലില്ലി ബട്ടര്‍ഫ്‌ളൈസിലെ കൊച്ചു കൂട്ടുകാരികളുടെ നൃത്താവതരണം പരിപാടിയുടെ മാറ്റുകൂട്ടി. ഇതോടൊപ്പം ‘The Art of Creative Children’ എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷനായ ഡോ. പ്രിയങ്ക മണി നയിച്ച ക്ലാസും നടന്നു. വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ആര്‍ട്ട് ടീച്ചര്‍മാര്‍ക്കും ഡാന്‍സ് പെര്‍ഫോര്‍മര്‍മാര്‍ക്കും പ്രത്യേകം ആദരവും സമ്മാനവിതരണവും നടന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
