ദോഹ: ഖത്തറില്‍ മൂടല്‍മഞ്ഞിന് സാധ്യത. നാളെ, നവംബര്‍ 20, ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാത്രിയിലും അതിരാവിലെയും ചില സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദൃശ്യപരത 2 കിലോമീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അതേസമയം ഇന്ന് ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. വൈകിട്ട് 6:00 വരെ കടല്‍ത്തീരത്ത് കാലാവസ്ഥ മഞ്ഞ് നിറഞ്ഞതായിരിക്കും, പകല്‍ സമയത്ത് താരതമ്യേന ചൂടും ആയിരിക്കും, ചില സ്ഥലങ്ങളില്‍ ദൃശ്യപരത മോശമാകുമെന്നും ക്യുഎംഡി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
