ദോഹ: ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് (ക്യുടിഎം) 2024 ഈ മാസം ആരംഭിക്കും. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഈ മാസം അവസാനം ഔദ്യോഗികമായി പ്രദര്‍ശനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നവംബര്‍ 25 മുതല്‍ 27 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഡിഇസിസി) പരിപാടി നടക്കും.
പ്രാദേശികമായും ആഗോളതലത്തിലും ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായത്തിന് ഒരു നാഴികക്കല്ലായ പ്രദര്‍ശനമായി മാറുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. പരിപാടിയുടെ ‘സ്ട്രാറ്റജിക് പാര്‍ട്ണറായി വിസിറ്റ് ഖത്തറിനെയും ‘കത്തറ ഹോസ്പിറ്റാലിറ്റി’ ‘സ്ഥാപക പങ്കാളി’ ആയും, മൊറോക്കോ വിസിറ്റ് ക്യുടിഎം 2024-ന്റെ ‘ടൈറ്റില്‍ സ്‌പോണ്‍സര്‍’ ആയും തിരഞ്ഞെടുത്തു. 2030-ലേക്കുള്ള ഖത്തറിന്റെ അതിമോഹമായ ടൂറിസം കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഹകരണത്തിന്റെ പ്രാധാന്യം അവരുടെ പങ്കാളിത്തം എടുത്തുകാണിക്കുന്നതായിരിക്കും പരിപാടി.
15,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള എക്‌സിബിഷന്‍ സ്‌പേസിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ എക്‌സിബിറ്റര്‍മാരെയും നെറ്റ്വര്‍ക്കിംഗ് അവസരങ്ങളെയും അനുവദിക്കും. 60-ലധികം രാജ്യങ്ങളും 300 പ്രദര്‍ശകരും 12,000 സന്ദര്‍ശകരും ഇത്തവണ പങ്കെടുക്കും. ബിസിനസ്, വിനോദം, ലക്ഷ്വറി, മെഡിക്കല്‍, കള്‍ച്ചറല്‍, സ്പോര്‍ട്സ്, ഹലാല്‍ ടൂറിസം എന്നിങ്ങനെ ഏഴ് മേഖലകളില്‍ പ്രദര്‍ശനം നടക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
