ദുബായ്: ദുബായിൽ മൊബൈൽ ഫോണിലെ ചാറ്റ് കാണിച്ചു കൊടുക്കാത്തതിന് യുവാവിനെ യുവതി കുത്തിപ്പരിക്കേൽപ്പിച്ചു. ദുബായ് മുറഖബാത്തിലാണ് സംഭവം. ഇരുവരും ഷെയർ ചെയ്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ 2022 ഓഗസ്റ്റിലായിരുന്നു സംഭവം. യുവതിക്ക് കോടതി ആറുമാസം തടവ് വിധിച്ചു.
തായ്‌ലൻഡ് പൗരനായ കാമുകനെ അറബ് യുവതിയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. മൊബൈൽ ഫോണിലെ വാട്സ്ആപ്പ് ചാറ്റ് തുറന്നുകാണിക്കാൻ യുവാവ് ആവശ്യപ്പെടുകയും തുടർന്ന് ഇരുവരും തമ്മിൽ വഴക്കാവുകയുമായിരുന്നു. തർക്കം മൂർച്ഛിച്ചതിന് പിന്നാലെ യുവതി കത്തി ഉപയോഗിച്ച് മൂന്ന് തവണ യുവാവിനെ കുത്തി.
തുടർന്ന് ഭയന്ന യുവതി പോലീസിൽ വിളിച്ച് വിവരം അറിയിച്ചു. നെഞ്ചിൽ രണ്ടും ഇടതു കൈയിൽ ഒരു കുത്തുമാണ് യുവാവിന് ഏറ്റത്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
