പ്രവാസികൾക്ക് തിരിച്ചടി; തിരുവനന്തപുരം എയർപോർട്ടിൽ യൂസർ ഫീ കൂട്ടുന്നു 

download28129

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യൂസർ ഫീ വർദ്ധിപ്പിക്കുന്നു. വിമാന ടിക്കറ്റ് ഉയരുന്നതിനിടയാണ് യൂസർ ഫീ കൂടി വർദ്ധിപ്പിക്കുന്നത്. ജൂലൈ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും ഗൾഫ്/ വിദേശയാത്രക്കാർ 1,540 രൂപയും ജൂലൈ മുതൽ യൂസർ ഫീസ് നൽകണം. ആദ്യമായി വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്കും യൂസർ ഫീ ബാധകമാണ്. ആഭ്യന്തര യാത്രകൾക്ക് നേരത്തെ 506 രൂപയും വിദേശ യാത്രികർക്ക് 1,069 രൂപയുമായിരുന്നു നേരത്തെ യൂസർ ഫീസ് ഈടാക്കിയിരുന്നത്. 

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി നൽകണം. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യാ​ക്കി​. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2,200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​. 

ജൂലൈ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് യൂസർ ഫീ നിരക്ക് ഉയരുന്നത്. വരും വർഷങ്ങളിലും യൂസർ ഫീ വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ട്. 

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like