എമിറേറ്റ്‌സ് വിമാനം ഇടിച്ച് ഫ്‌ലെമിംഗോ പക്ഷികള്‍ ചത്തു.

img 20240521 wa0034

ഘട്‌കോപര്‍: മുംബൈയിലെ ഘട്‌കോപറില്‍ എമിറേറ്റ്‌സ് വിമാനം ഇടിച്ച് ഫ്‌ലെമിംഗോ പക്ഷികള്‍ ചത്തു. ദുബായില്‍ നിന്ന് മുംബൈയിലേക്ക് 300ലധികം യാത്രക്കാരുമായി വരികയായിരുന്ന എമിറേറ്റ്‌സ് വിമാനം ഇടിച്ച് 36 ഫ്‌ലെമിംഗോ പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന് കേടുപാടുണ്ടായെങ്കിലും സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ഇന്നലെ, വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടമായി പറക്കുകയായിരുന്ന പക്ഷികളെ വിമാനം ഇടിക്കുകയായിരുന്നു. വനമേഖലയില്‍ പക്ഷികള്‍ ചത്തുകിടക്കുന്നത് കണ്ട് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading