യുഎഇയില്‍ സ്വകാര്യ കമ്പനികളുടെ സ്വകാര്യവല്‍ക്കരണത്തിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിക്കും

img 20240517 wa0003

അബുദാബി: അബുദാബിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് സ്വകാര്യവല്‍ക്കരണം (എമിറേറ്റൈസേഷന്‍ ) നടപ്പിലാക്കാനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കും. അന്‍പതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന യുഎഇയിലെ കമ്പനികള്‍ ജൂണ്‍ 30-നകം സ്വദേശിവല്‍ക്കരണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സമയപരിധിക്ക് മുമ്പ് സ്വദേശി തൊഴിലാളികളുടെ എണ്ണം ഒരു ശതമാനം വര്‍ധിപ്പിച്ചിരിക്കണമെന്നും യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തുന്ന കമ്പനികള്‍ക്ക് ജൂലായ് 1 മുതല്‍ പിഴ ചുമത്തും. 2026-ഓടെ രാജ്യത്തെ സ്വകാര്യ കമ്പനികള്‍, സ്വദേശി തൊഴിലാളികളുടെ ശതമാനം ഓരോ വര്‍ഷവും രണ്ട് ശതമാനം വീതം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇതുവരെ, രാജ്യത്തെ 20,000 സ്വകാര്യ കമ്പനികളില്‍ 97,000-ലധികം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2022 പകുതി മുതല്‍ 2024 മെയ് 16 വരെ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,300-ലധികം പേര്‍ പിടിക്കപ്പെട്ടതായും അതോറിറ്റി വ്യക്തമാക്കി.

You May Also Like