ദോഹ: ഖത്തറിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ സ്റ്റുഡന്റ് ഹെൽത്ത് ഡിക്ലറേഷൻ ഫോം’ (വിദ്യാർത്ഥി ആരോഗ്യ വിവര പ്രഖ്യാപന ഫോം) അവതരിപ്പിച്ച് ഖത്തർ പിഎച്ച്സിസി. കുട്ടികളുടെ ഏറ്റവും പുതിയ ആരോഗ്യ വിവരങ്ങൾ സ്കൂളുകളിൽ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനായി, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) ഇത് നടപ്പിലാക്കുന്നത്.
കുട്ടികൾക്കായി ഈ ഫോം പൂരിപ്പിച്ചു നൽകണമെന്ന് പിഎച്ച്സിസി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.ആവശ്യമായ ഘട്ടങ്ങളിൽ സ്കൂൾ ആരോഗ്യ വിഭാഗത്തിന് കുട്ടികളുടെ പ്രധാനപ്പെട്ട ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു. വിദ്യാർത്ഥികളുടെ ആരോഗ്യ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും, സ്കൂൾ ക്ലിനിക്കിൽ സൂക്ഷിക്കുന്ന ഈ വിവരങ്ങളിൾ അനുവാദമില്ലാത്ത ആർക്കും നൽകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിൽ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സ്കൂളിനെ അറിയിക്കാതിരുന്നാൽ, അതിന് മാതാപിതാക്കളോ രക്ഷിതാക്കളോ ആയിരിക്കും ഉത്തരവാദികൾ. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി മാതാപിതാക്കൾക്ക് ഈ ഓൺലൈൻ ഫോം പൂരിപ്പിക്കാവുന്നതാണ്. ലിങ്ക്: https://share.google/Pgbzq8j3nBPP7zsTi
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
