ദോഹ: ഖത്തറിൽ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ നിന്ന് വാട്‌സ്ആപ്പ് വഴി 11 സേവനങ്ങൾ ഉടൻ ലഭ്യമാകും. ഇതുസംബന്ധിച്ച് സുപ്രീം ജുഡീഷ്യൽ കൗൺസിൽ (Supreme Judicial Council) പുതിയ അറിയിപ്പ് പുറത്തിറക്കി. ‘വെർച്വൽ എംപ്ലോയി’ (virtual employee) വഴി വാട്‌സ്ആപ്പിലൂടെ 24 മണിക്കൂറും ലഭ്യമാകുന്ന 11 സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്നും കൗൺസിൽ അറിയിച്ചു.
യാത്രാ വിലക്ക് നീക്കം ചെയ്യൽ, കോടതി വിധിയുടെ പകർപ്പ് ലഭിക്കൽ, കേസ് സംബന്ധമായ സംഗ്രഹത്തിന്റെ (lawsuit summary) പകർപ്പ് ലഭിക്കൽ, യോഗ നടപടിക്രമങ്ങളുടെ (meeting minutes) പകർപ്പ് ലഭിക്കൽ, കോടതി നടപടികൾക്കിടയിൽ മെമ്മോറാണ്ടം സമർപ്പിക്കൽ, റദ്ദാക്കിയ നടപടികൾ പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷ, വാദം കേൾക്കുന്നതിനായി അവസരം (floor for pleadings) അഭ്യർത്ഥിക്കൽ, വിവരങ്ങൾ അന്വേഷിക്കൽ, തെളിവുകൾ/രേഖകൾ സംരക്ഷിക്കുന്നതിനും തീരുമാനങ്ങൾ റദ്ദാക്കുന്നതിനുമുള്ള അപേക്ഷ, ഒരു അഭിഭാഷകനെ കേസുമായി ബന്ധിപ്പിക്കൽ, സാമ്പത്തിക സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ എന്നീ സേവനങ്ങൾ വാട്സ്ആപ്പിലൂടെ ലഭിക്കും. വാട്‌സ്ആപ്പ് നമ്പർ: 44597777
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
