ദോഹ: ഖത്തറിലുടനീളമുള്ള പരിപാടികളിൽ വ്യാപകമായി ടിക്കറ്റ് തട്ടിപ്പുകൾ നടക്കുന്നതായി ഖത്തർ കലണ്ടർ (Qatar Calendar). ടിക്കറ്റ് തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. തങ്ങളുടെ പേജുകളിൽ പ്രഖ്യാപിക്കുന്ന പരിപാടികൾക്കുള്ള ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രമേ വാങ്ങാവൂ എന്നും ഖത്തർ കലണ്ടർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
“ശ്രദ്ധിക്കുക: ടിക്കറ്റ് തട്ടിപ്പുകൾ വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വഞ്ചിക്കപ്പെടാതിരിക്കാൻ, ഞങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ (bio) ഔദ്യോഗിക ലിങ്കുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങുക,” -ഖത്തർ കലണ്ടർ അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
