മസ്‌കത്ത്: ഒമാനില്‍ പുതിയ വീസ സംവിധാനം പ്രാബല്യത്തിലായി. പ്രവാസികളുടെ താമസ നിയമത്തിന്റെ എക്സിക്യൂട്ടീവ് റഗുലേഷനില്‍ ഭേദഗതികള്‍ വരുത്തി് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) ഉത്തരവ് (നമ്പര്‍ 156/2025) പുറപ്പെടുവിച്ചു. നിയമ ഭേദഗതികള്‍ ഈ മാസം മൂന്നിന് ഔദ്യോഗിക ഗസറ്റില്‍ (ലക്കം 1621) പ്രസിദ്ധീകരിച്ചതതോടെ പ്രാബല്യത്തില്‍ വരികയും ചെയ്തു.
രാജ്യത്തെ സാംസ്‌കാരിക വിനിമയം വര്‍ധിപ്പിക്കുന്നതിനും രാജ്യാന്തര പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി ഒമാനിലേക്ക് പ്രവേശിക്കുന്ന പ്രവാസികള്‍ക്കായി പ്രത്യേക വീസയും താമസ സൗകര്യങ്ങളും നല്‍കുന്നതാണ് പ്രധാന മാറ്റം. ഇഷ്യു ചെയ്ത തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ഇത് ഉപയോഗിക്കണം. പുതിയ കള്‍ച്ചറല്‍ വീസ ഉപയോഗിച്ച് സുല്‍ത്താനേറ്റില്‍ പ്രവേശിച്ച പ്രവാസികള്‍ക്ക് കള്‍ച്ചറല്‍ റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കും. കള്‍ച്ചറല്‍ റസിഡന്‍സ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പങ്കാളിയും ഫസ്റ്റ് ഡിഗ്രി ബന്ധുക്കളും (മാതാപിതാക്കള്‍, കുട്ടികള്‍) കള്‍ച്ചറല്‍ ജോയിനിങ് വീസയ്ക്കും കള്‍ച്ചറല്‍ ജോയിനിങ് റസിഡന്‍സിനും അര്‍ഹരാണ്.
കള്‍ച്ചറല്‍ വീസ/റസിഡന്‍സ് വീസ എന്നിവയ്ക്ക് ഒന്ന്, അഞ്ച്, അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 50 റിയാല്‍ നല്‍കണം. കള്‍ച്ചറല്‍ ജോയിനിങ് വീസ’ വീസ/റസിഡന്‍സ് (പങ്കാളി/ബന്ധുക്കള്‍) ഒന്ന്, അഞ്ച്, അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10 റിയാല്‍ നല്‍കണം. പുതിയ വിഭാഗങ്ങള്‍ക്കായുള്ള ഒരു പ്രത്യേക ഫീസ് ഘടന ധനകാര്യ മന്ത്രാലയം അംഗീകരിക്കുകയും ഭേദഗതികള്‍ ആര്‍ട്ടിക്കിള്‍ അഞ്ചില്‍ വിശദമാക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
