അബുദാബി: യുഎഇയിലേക്കുള്ള ഫ്രീലാന്‍സ് വിസകള്‍ കര്‍ശനമാക്കുന്നതായി റിപ്പോര്‍ട്ട്. ഫ്രീലാന്‍സ് വീസ (ഗ്രീന്‍ റസിഡന്‍സി) അനുവദിക്കുന്നതിനുള്ള പരിശോധനയും ഓഡിറ്റിങ് നടപടിക്രമങ്ങളും കൂടുതല്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നതായാണ് വിവരം. നിയമപരമായി സ്വയം തൊഴില്‍ കണ്ടെത്തുന്നവരെ പിന്തുണയ്ക്കുന്നതിനൊപ്പം വിപണിയിലെ ദുരുപയോഗം തടയുക ലക്ഷ്യമിട്ടാണ് നടപടി.
അതേസമയം ഫ്രീലാന്‍സ് വീസകള്‍ നിര്‍ത്തിവെച്ചു എന്ന തരത്തില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നിഷേധിച്ചു. ഔദ്യോഗിക ചാനലുകള്‍ വഴി വീസകള്‍ ഇപ്പോഴും സാധാരണ നിലയില്‍ അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
