തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. രണ്ട് ഘട്ടമായി പോളിങ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഡിസംബര്‍ 9 ന് ആദ്യഘട്ടം നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്ത്. ഡിസംബര്‍ 11ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടാം ഘട്ടം നടക്കും.
ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും ഭരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും നവംബര്‍ 14ന് നടക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം നവംബര്‍ 21ന്. സൂക്ഷ്മപരിശോധന നവംബര്‍ 22. നാമനിര്‍ദേശ പത്രിക പിന്‍വലിക്കല്‍ നവംബര്‍ 24. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിപ്പിക്കേണ്ട തീയതി ഡിസംബര്‍ 18 ന് ആയിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
