അബുദാബി: യുഎഇയില്‍ പുതുതായി എത്തുന്ന കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് പ്രതിരോധ കുത്തിവെയ്പ് നല്‍കണമെന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. സ്‌കൂള്‍ തുറന്നതിനാല്‍ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ട്.
ആരോഗ്യ ഭീഷണിയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. വാരിസെല്ല സോസ്റ്റര്‍ വൈറസ് മൂലമുണ്ടാകുന്ന ചിക്കന്‍പോക്‌സ് കേസുകളില്‍ പനി, ചൊറിച്ചില്‍, ശരീരത്തില്‍ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് മസ്തിഷ്‌ക അണുബാധ, ന്യുമോണിയ എന്നീ രോഗാവസ്ഥയായി മാറുന്നതോടെ അപകട സാധ്യത കൂട്ടും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് വാക്‌സീന്‍ എടുക്കാന്‍ നിര്‍ദേശിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
