ദോഹ: ഖത്തറില്‍ സെക്യൂരിറ്റി സിസ്റ്റംസ് വകുപ്പിന് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി മെട്രാഷില്‍ പുതിയ സേവനമാരംഭിച്ചു. സെക്യൂരിറ്റി വകുപ്പുമായി നേരിട്ട് ബന്ധപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും എളുപ്പത്തില്‍ സാധിക്കും.
സെക്യൂരിറ്റി സര്‍വീസ് ദാതാക്കള്‍, ലൈസന്‍സ് ഇല്ലാതെ സര്‍വൈലന്‍സ് സേവനങ്ങള്‍ നല്‍കുന്നവര്‍, സെക്യൂരിറ്റി കമ്പനികള്‍ സംബന്ധിച്ച പരാതികള്‍, എന്നിവ മെട്രാഷിലൂടെ നല്‍കാന്‍ കഴിയും.
മെട്രാഷ് ആപ്ലിക്കേഷനിലെ ‘കമ്മ്യൂണിക്കേറ്റ് വിത്ത് അസ്’ എന്ന ഓപ്ഷനിലൂടെയാണ് സേവനം ലഭിക്കുക. ഓപ്ഷന്‍ ഓപ്പണ്‍ ചെയ്ത് പരാതികള്‍ എഴുതി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് ‘നെക്സ്റ്റ്’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
