ദോഹ: ഖത്തര്‍ പോസ്റ്റിലൂടെ ഇനിമുതല്‍ ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇപ്പോള്‍ അയക്കാന്‍ കഴിയും. ഖത്തര്‍ പോസ്റ്റ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. അപകടകരമായ വസ്തുക്കള്‍, നിരോധിത വസ്തുക്കള്‍, നിയന്ത്രണം ഉള്ള വസ്തുക്കള്‍, ലിഥിയം ബാറ്ററികള്‍ ഉള്ള വസ്തുക്കള്‍ എന്നിവ ഖത്തര്‍ പോസ്റ്റ് തരംതിരിച്ചിട്ടുണ്ട്.
ഫയര്‍ വര്‍ക്ക്‌സ്, ഗണ്‍ പവര്‍, ലൈറ്റേഴ്‌സ്, സ്‌മോക്ക് ഡിറ്റക്ടര്‍, പെര്‍ഫ്യൂമ്‌സ്, ഗ്ലൂ, ഡ്രൈ ഐസ്, ബ്ലീച്ച്, നെയില്‍ പോളിഷ്, നെയില്‍ റിമൂവര്‍, സ്‌പേ കാന്‍സ് എന്നിവ അപകടകരമായ വസ്തുക്കളാണ്. മൃഗങ്ങള്‍, പണം, പുരാതന വസ്തുക്കള്‍, മയക്കുമരുന്ന്, പുകയില തുടങ്ങിയ വസ്തുക്കള്‍ നിരോധിച്ചവയാണ്. മരുന്നുകള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ നിയന്ത്രണമേര്‍പ്പെടുത്തിയ വസ്തുക്കളാണ്.
വീഡിയോ കാമറ, അളവ് എടുക്കുന്ന ഉപകരണങ്ങള്‍, ജിപിഎസ്, ഡിജിറ്റല്‍ ക്യാമറ, mp3 പ്ലേയര്‍, സ്‌കാനര്‍, ഷേവര്‍, പവര്‍ ഡ്രീല്‍, ലാപ്‌ടോപ്പ്, വാക്കി-ടോക്കി,ബ്ലൂടൂത്ത് ഹെഡ്‌സെറഅറ്, ഇ-സ്‌കൂട്ടര്‍, പവര്‍ ബാങ്ക്, ബാറ്ററി ഉള്‍പ്പെടെ ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ അനുവദിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
