കുവൈത്ത് സിറ്റി: കുവൈത്തില്‍ സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി പുതിയ സമഗ്ര നിയമങ്ങളുമായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പരസ്യങ്ങള്‍ ചെയ്യുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. സെലിബ്രിറ്റികളും ഇന്‍ഫ്‌ളുവന്‍സര്‍മാരും ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക ലൈസന്‍സ് നേടണമെന്നാണ് വ്യവസ്ഥ.
രാജ്യത്തെ പുതിയ മീഡിയ നിയമത്തിന്റെ ഭാഗമായ ഈ നടപടികള്‍ ഇപ്പോള്‍ അന്തിമ അവലോകനത്തിലാണ്. തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനും ഉപഭോക്താക്കളെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. പരസ്യങ്ങളിലൂടെ പ്രൊമോട്ട് ചെയ്യുന്ന സേവനമോ ഉല്‍പ്പന്നമോ നിയമപരമായി ലൈസന്‍സുള്ളതാണെന്ന് തെളിയിക്കാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരും കമ്പനികളും ബാധ്യസ്ഥരായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
