നിരോധിത രീതികള്‍ ഉപയോഗിച്ച് മീന്‍ പിടിച്ചു; പിടികൂടി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം

1q 26

ദോഹ: ഖത്തറില്‍ പ്രാദേശിക ജലാശയങ്ങളില്‍ നിരോധിത രീതികള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരെ സമുദ്ര സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പിടികൂടി. മന്ത്രാലയത്തിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് നിയമ ലംഘനം കണ്ടെത്തിയത്.

രാജ്യത്തെ സമുദ്ര മത്സ്യബന്ധന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ച് വലയും പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിച്ച് നിരോധിത രീതിയില്‍ മത്സ്യബന്ധനം നടത്തിയതിനാണ് ഒരു മത്സ്യത്തൊഴിലാളിയെ പിടികൂടിയത്. ബാധകമായ ചട്ടങ്ങള്‍ക്കനുസൃതമായി അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading