റിയാദ്: സൗദി അറേബ്യയില്‍ പുതിയ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്ലീഷിലും ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ സ്റ്റാറ്റസ് ഏജന്‍സി ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ ജനന-മരണ സര്‍ട്ടിഫിക്കറ്റുകളില്‍ ഇംഗ്ലീഷ് ഭാഷാ ഡാറ്റയും ഒരു ക്വിക്ക് റെസ്പോണ്‍സ് (ക്യുആര്‍) കോഡും ഉള്‍പ്പെടുന്നു. അബ്ഷര്‍ പ്ലാറ്റ്ഫോമിലൂടെ വിവരങ്ങള്‍ പരിശോധിക്കാനും പ്രിന്റ് എടുക്കാനും സാധിക്കും.
ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
