സ്‌പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍ ബാക്ക് ടു സ്‌കൂള്‍ പരിപാടിയുമായി ഖത്തര്‍ റെയില്‍; പങ്കെടുക്കുന്നവര്‍ക്ക് 365 ദിവസത്തെ മെട്രോപാസ് ഡിസ്‌കൗണ്ടില്‍

1q 127

ദോഹ: സ്‌പോര്‍ട് സിറ്റി മെട്രോ സ്റ്റേഷനില്‍ ബാക്ക് ടു സ്‌കൂള്‍ പരിപാടിയുമായി ഖത്തര്‍ റെയില്‍വേസ് കമ്പനി (ഖത്തര്‍ റെയില്‍). നാഴെ, ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെ പരിപാടി നടക്കും. പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പിനായി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി നിരവധി പ്രവര്‍ത്തനങ്ങളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നതാണ് പരിപാടി.

സ്പോര്‍ട്സ് സിറ്റി സ്റ്റേഷനിലെ റീട്ടെയില്‍ സ്പെയ്സുകളില്‍ ദിവസവും രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രമോഷണല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. സ്‌കൂള്‍ സപ്ലൈകളില്‍ നിന്നും പുസ്തക റീട്ടെയിലര്‍മാരില്‍ നിന്നുമുള്ള എക്സ്‌ക്ലൂസീവ് ഓഫറുകള്‍ പരിപാടിയില്‍ ഉണ്ടായിരിക്കും. ഇന്ററാക്ടീവ് ഗെയിമിംഗ് സോണ്‍, പെയിന്റിംഗ്, കളറിംഗ് അനുഭവങ്ങള്‍, ആര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍, സമ്മാനങ്ങളോടുകൂടിയ വിവിധ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ പരിപാടികള്‍ നടക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം സൗജന്യമാണ്.

പങ്കെടുക്കുന്നവര്‍ക്ക് 365 ദിവസത്തെ മെട്രോപാസില്‍ എക്‌സ്‌ക്ലൂസീവ് ഏര്‍ലി ബേര്‍ഡ് ഡിസ്‌കൗണ്ട് ലഭിക്കും. ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകളിലുടനീളം പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന മെട്രോ പാസ് QAR990 വിലയില്‍ ലഭിക്കും. ഓഗസ്റ്റ് 19 മുതല്‍ 31 വരെ പരിപാടിയില്‍ പാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് 20% കിഴിവ് ലഭിക്കും. 2025 സെപ്റ്റംബര്‍ 1 നും 30 നും ഇടയില്‍ ഏത് ദോഹ മെട്രോ ഗോള്‍ഡ് ക്ലബ് ഓഫീസിലോ ലുസൈല്‍ ട്രാം ടിക്കറ്റിംഗ് ഓഫീസിലോ ഏര്‍ലി ബേര്‍ഡ് വൗച്ചറുകള്‍ റിഡീം ചെയ്യാന്‍ സാധിക്കും.

സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഷനിലെ ഗോള്‍ഡ് ലൈന്‍ വഴിയോ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് ചുറ്റുമുള്ള പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്ക് സമീപമുള്ള പ്രവേശന കവാടത്തിലൂടെയോ പരിപാടിയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading