സൗദി അറേബ്യയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡ് തകര്‍ന്നുവീണ് 23 പേര്‍ക്ക് പരിക്ക്

1q 229

തായിഫ്: സൗദി അറേബ്യയിലെ തായിഫില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നുവീണ് 23 പേര്‍ക്ക് പരിക്കേറ്റു. അല്‍ ഹദ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടേ. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റൈഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. നിറയെ ആളുകളും ഉണ്ടായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. റൈഡ് തകര്‍ന്ന ആളുകള്‍ താഴേക്ക് ഇടിച്ചു വീഴുകയും കാഴ്ചക്കാര്‍ നിലവിളിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. റൈഡിനെ താങ്ങിനിര്‍ത്തുന്ന പ്രധാന തൂണ് ഒടിഞ്ഞതിനെ തുടര്‍ന്ന് ആളുകളിരുന്ന ഭാഗം താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സ്, രക്ഷാപ്രവര്‍ത്തക സംഘങ്ങളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ടവരില്‍ അധികവും പെണ്‍കുട്ടികളാണ്.

പരിക്കേറ്റവരെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അമ്യൂസ്‌മെന്റ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ തായിഫ് ഗവര്‍ണര്‍ ഉത്തരവിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading