റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ അഭിമുഖങ്ങളില്‍ വ്യക്തിഗത ചോദ്യങ്ങള്‍ നിരോധിച്ചു. മനുഷ്യവിഭവശേഷി മന്ത്രാലയം അംഗീകരിച്ച തൊഴില്‍ അഭിമുഖങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ സൗദി അറേബ്യ അവതരിപ്പിച്ചു. സൗദി ഒകാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അപേക്ഷകന്‍ മുമ്പ് ജോലിചെയ്തിരുന്ന സ്ഥലത്തെ കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്നും അഭിമുഖം നടത്തുന്നവരെ വിലക്കിയിട്ടുണ്ട്.
ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല. ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല. തൊഴിലുടമകള്‍ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്ക് മുമ്പെങ്കിലും അപേക്ഷകരെ അറിയിക്കണം. തൊഴില്‍ ഒഴിവ് പ്രഖ്യാപനങ്ങള്‍ സൗദി ഏകീകൃത തൊഴില്‍ വര്‍ഗ്ഗീകരണവുമായി പൊരുത്തപ്പെടണമെന്നും ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലോ ലൈസന്‍സുള്ള തൊഴില്‍ മേളകളിലോ പോസ്റ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
