പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നാളെ തടസ്സപ്പെടും

passport seva portala good

ദോഹ: പാസ്പോര്‍ട്ട് സേവനങ്ങള്‍ നാളെ ലഭ്യമാകില്ല. മെയ് 11, ഞായറാഴ്ച, ഖത്തര്‍ സമയം രാവിലെ 6.30 മുതല്‍ (ഇന്ത്യന്‍ സമയം 9.00am) മുതല്‍ ഖത്തര്‍ സമയം വൈകിട്ട് 6.30 വരെ ( ഇന്ത്യന്‍ സമയം 9.00pm) വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നാളെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഡൗണ്‍ ആയിരിക്കും.

പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍, താല്‍ക്കാലിക പാസ്പോര്‍ട്ട്, മറ്റ് പിസിസി സേവനങ്ങള്‍ എന്നിവ മെയ് 11, ഞായറാഴ്ച ഇതേ സമയം വരെ എംബസിയിലും ലഭ്യമാകില്ലെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കുവൈത്ത് ഇന്ത്യന്‍ എംബസിയിലും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നാളെ തടസ്സപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം കോണ്‍സുലാര്‍, വിസ സര്‍വീസുകള്‍ എംബസിയില്‍ ഈ ദിവസങ്ങളില്‍ ലഭ്യമാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like