ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

ramadan al

മസ്‌കത്ത്: ഒമാനിൽ പൊതു – സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) അവധി പ്രഖ്യാപിച്ചു. രാജകീയ ഉത്തരവുകൾ പ്രകാരം, പൊതു, സ്വകാര്യ മേഖലകൾക്കുള്ള ഈദ് അൽ-ഫിത്തർ അവധി 2025 മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. ഈദിന്റെ ആദ്യ ദിവസം ഞായറാഴ്ചയാണെങ്കിൽ, (മാർച്ച്‌ 30ന്) ഏപ്രിൽ ഒന്ന്, ചൊവ്വാഴ്ച വരെ അവധിയായിരിക്കും. ഔദ്യോഗിക ജോലികൾ 2025 ഏപ്രിൽ 2 ബുധനാഴ്ച മുതൽ പുനരാരംഭിക്കും.

അതേസമയം ഈദിന്റെ ആദ്യ ദിവസം തിങ്കളാഴ്ച, മാർച്ച്‌ 31ന് ആണെങ്കിൽ, വരാന്ത്യ അവധി കൂടെ കണക്കിലെടുത്താൽ ഏപ്രിൽ അഞ്ച് വരെ അവധി ലഭിക്കും. ഔദ്യോഗിക ജോലികൾ 2025 ഏപ്രിൽ 6 ഞായറാഴ്ച മുതൽ പുനരാരംഭിക്കും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading