ദോഹ: ഖത്തറില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപെടാന്‍ സാധ്യത. പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് മന്ത്രാലയത്തിന്റെ ഇ-സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ബിസിനസ് സപ്പോര്‍ട്ട് സിസ്റ്റത്തിലാണ് (ബിഎ്‌സെസ്) അപ്‌ഡേഷന്‍ നടക്കുന്നത്.
അപ്‌ഡേഷന്റെ ഭാഗമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, സിംഗിള്‍ വിന്‍ഡോ സര്‍വീസസ് എന്നിവ തടസ്സപ്പെടും. ഇന്ന്, മാര്‍ച്ച് 6, ഉച്ചയ്ക്ക് ഒരു മണിമുതല്‍ മാര്‍ച്ച് 9, ഞായറാഴ്ച രാവിലെ 8.30 വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
