അബുദാബി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് യുഎഇയില്‍. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന് സിങ്ങ് പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. 29 ഇന്ത്യക്കാരാണ് യുഎഇയിലെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. മൂന്നു ഇന്ത്യക്കാരുടെ വധശിക്ഷ ഇതിനോടകം യുഎഇ നടപ്പാക്കി. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് റിനാഷിന്റേയും മുരളീധരന്റേയും വധശിക്ഷയാണ് അടുത്തിടെ യുഎഇ നടപ്പാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശിനിയായ 33 കാരി ഷഹ്സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 നാണ് അബുദാബിയില്‍ നടപ്പിലാക്കിയത്. രണ്ടു മലയാളികളുടെ വധശിക്ഷ കഴിഞ്ഞ ദിവസവും നടപ്പാക്കിയതായി യുഎഇ അറിയിച്ചു. ഇനി 26 പേരാണ് ജയിലുകളില്‍ കഴിയുന്നത്.
സൗദി അറേബ്യയില്‍ 12 ഇന്ത്യക്കാരും കുവൈത്തില്‍ മൂന്ന് പേരും ഖത്തറില്‍ ഒരാളുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. വിവിധ വിദേശരാജ്യങ്ങളിലായി ആകെ 54 പേരാണ് വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. അതേസമയം വിദേശ ജയിലുകളില്‍ നിലവില്‍ വിചാരണ തടവുകാര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ തടവുകാരുടെ എണ്ണം 10,152 ആണെന്നും മന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു. സൗദി (2,633), യുഎഇ (2,518) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
