അബുദാബി: യുഎഇയില്‍ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂര്‍ കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ജീവനക്കാരെ അവരുടെ ജോലിയുടെ ആവശ്യകതകള്‍ക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍ ഫ്‌ലെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് പാറ്റേണുകള്‍ ഉപയോഗിക്കാമെന്ന് അതോറിറ്റി വ്യക്തമാക്കി.
അതേസമയം ഈ ദിവസങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചയ്ക്ക് 2.30വരേയും വെള്ളിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മുതല്‍ 12 വരേയും ആയിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
