ദുബായ്: ദുബായില്‍ റസിഡന്‍സി വിസ പുതുക്കുന്നതിന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.’സലാമ’ എന്ന പേരിലാണ് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സലാമ വഴി താമസക്കാര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ വിസ പുതുക്കാന്‍ കഴിയും. കൂടാതെ, പ്ലാറ്റ്‌ഫോമില്‍ നിന്ന് നേരിട്ട് പുതുക്കിയ വിസ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. സമയം ലാഭിക്കാനും പേപ്പറിന്റെ ഉപയോഗം കുറക്കാനും ലക്ഷ്യമിട്ടാണ് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെയും പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്‌ഫോം ആവിഷ്‌കരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സലാമയില്‍ ലോഗിന്‍ ചെയ്താല്‍ അവരുടെ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും എഐ തിരിച്ചറിയും. കൂടാതെ അവരുടെ വിസ സ്റ്റാറ്റസ്, ആശ്രിതരുടെ വിസാ വിവരങ്ങള്‍, വിസ കാലഹരണപ്പെടുന്ന ദിവസം തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. വിസ പുതുക്കണമെങ്കില്‍ അപേക്ഷകന് വിസ ഡ്യൂറേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ശേഷം പേയ്‌മെന്റ് പൂര്‍ത്തീകരിച്ചാല്‍ തത്സമയം തന്നെ സലാമ പ്ലാറ്റ്‌ഫോം ഈ അപേക്ഷ എഐയുടെ സഹായത്തോടെ പ്രോസസ്സ് ചെയ്യും. അപേക്ഷകന്റെ ആശ്രിതരുടെ വിസയും പ്ലാറ്റ്‌ഫോമിലൂടെ പുതുക്കാന്‍ കഴിയും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
