വാഷിങ്ടണ്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും ഒന്നിച്ച് നിലത്തിറക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്. സാങ്കേതിക തകരാറാണ് വിമാനങ്ങളെ നിലത്തിറക്കാന്‍ കാരണമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം എന്ത് തരത്തിലുള്ള തകരാറാണ് എന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ല. എപ്പോഴാണ് വിമാനങ്ങള്‍ വീണ്ടും പറത്താനാവുക എന്നതും വ്യക്തല്ല.
എത്രയും പെട്ടെന്ന് തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. ക്രിസ്മസ് സമയത്ത് സര്‍വീസുകള്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി യാത്രാക്കാരും രംഗത്തെത്തി. അപ്രതീക്ഷിത തകരാര്‍ കമ്പനിയുടെ നിക്ഷേപങ്ങളില്‍ 3.8 ശതമാനം ഇടിവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
