ആലപ്പുഴ: വാഹനാപകടത്തില്‍ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വര്‍ഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലിന്(59) സഹായ ഹസ്തമേകി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടല്‍. ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇഖ്ബാലിന്റെ ദുരിത ജീവിതത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂസഫലിയുടെ സഹായം എത്തിയത്. കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
1992 ഫെബ്രുവരി 21 നുണ്ടായ വാഹനാപകടത്തിലാണ് ഇഖ്ബാലിന് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റത്. പിന്നാലെ അരയ്ക്കു താഴേക്ക് തളരുകയും ചെയ്തു. ഇരിക്കാനോ മലര്‍ന്നു കിടക്കാനോ കഴിയില്ലാത്തതിനാല്‍ 32 വര്‍ഷമായി കമിഴ്ന്നു കിടന്നാണു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ചികിത്സയ്ക്കായി നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും ജീവിതം ദുരിതത്തിലും ബുദ്ധിമുട്ടിലൂടെയുമാണ് കടന്ന് പോയതെന്നും യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നും നിറകണ്ണുകളോടെ ഇക്ബാലിന്റെ പ്രതികരിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
