യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഏതൊക്കെ രാജ്യങ്ങളില്‍ വാഹനമോടിക്കാം

uae driving license

അബുദാബി: യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഇനി അമേരിക്കയിലെ ടെക്‌സസിലും വാഹനമോടിക്കാം. യുഎഇ ആഭ്യന്തര മന്ത്രാലയവും (എംഒഐ) ടെക്സസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചതിന് ശേഷമാണ് രണ്ട് അധികാരപരിധികള്‍ക്കിടയില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ പരസ്പരം മാറ്റാവുന്ന സംവിധാനം നിലവില്‍ വന്നത്. ഇതിന് പരീക്ഷയോ റോഡ് ടെസ്റ്റോ ആവശ്യമുണ്ടായിരിക്കില്ല. ടെക്‌സസിലെ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയിലും അംഗീകാരം ലഭിക്കും.

രണ്ടിടങ്ങളിലേയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നടപടിക്രമങ്ങളും യാത്രയും എളുപ്പമാക്കാന്‍ വേണ്ടിയാണിത്. 50 രാജ്യങ്ങളില്‍ വരെ കാറുകള്‍ ഓടിക്കാനും വാടകയ്ക്കെടുക്കാനും അനുമതിയുള്ള പെര്‍മിറ്റ് സ്വന്തമാക്കിയവര്‍ക്ക് വിദേശത്തുള്ള യുഎഇ ഡ്രൈവിങ് ലൈസന്‍സിന് 2018ല്‍ തന്നെ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്. എമിറേറ്റ്സില്‍ ഇഷ്യൂ ചെയ്ത ഡ്രൈവിങ് ലൈസന്‍സിന് ഇപ്പോള്‍ യുഎസ്, യുകെ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ബെല്‍ജിയം, നോര്‍വേ, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും അംഗീകാരമുണ്ട്.

വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഇത് വ്യക്തമാക്കുന്നു. ഓസ്ട്രിയ, സ്ലൊവാക്യ, ലക്‌സംബര്‍ഗ്, ചൈന, പോര്‍ച്ചുഗല്‍, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, റൊമാനിയ, സെര്‍ബിയ എന്നിവയുള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കാം. എന്നാല്‍ പിന്നീട് പുതുക്കിയ പട്ടികയില്‍ റൊമാനിയ ഇല്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

 

You May Also Like