ദോഹ: ഖത്തറില്‍ ഡിസംബര്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബര്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. അതേനിരക്ക് തുടരുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.90 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 ഖത്തര്‍ റിയാലുമാണ് നിരക്ക്. ഡീസലിന് 2.05 റിയാലും നിരക്ക് തുടരും.
രാജ്യാന്തര എണ്ണ വില അനുസരിച്ച് 2017 സെപ്തംബര്‍ മുതലാണ് ഖത്തറില്‍ മാസാടിസ്ഥാനത്തില്‍ ഇന്ധന വില പ്രഖ്യാപിക്കാന്‍ തുടങ്ങിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
