അബുദാബി: നാട്ടില്‍ നിന്ന് മാതാവിന്റെ അടക്കം കഴിഞ്ഞ് തിരിച്ചെത്തി 20 ദിവസത്തിന് ശേഷം യുഎഇയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എം പി (36)ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
പിതാവ് അബ്ദുള്‍ ഖാദറിന്റെ കൂടെ അബുദാബിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു മുഹമ്മദ് അര്‍ഷാദ്. കുഴഞ്ഞുവീണ് തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഇര്‍ഷാദിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നവംബര്‍ 7 ന് തന്റെ അമ്മയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസിക വേദന അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
