മക്ക: കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഗ്രാന്‍ഡ് മോസ്‌ക് അധികൃതര്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മഴ അടക്കമുള്ള പ്രതികൂല കാലാവസ്ഥയില്‍ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണിത്.
പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷിത സ്ഥലങ്ങളില്‍ അഭയം തേടണം. കുടകള്‍ ഉപയോഗിക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ്ധികൃതര്‍ നിര്‍ദേശിച്ചു. തീര്‍ത്ഥാടകര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ഇടിമിന്നലുള്ള സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അപകടങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാല്‍ 1966 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.
മക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇടിമിന്നല്‍, ആലിപ്പഴം, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
