മനാമ: ബഹ്റൈനില്‍ ബിസിനസുകള്‍ക്ക് പുതിയ പേയ്മെന്റ് നിയമങ്ങള്‍ നടപ്പിലാക്കുന്നു. ആദ്യ ഘട്ടത്തില്‍ 2024 ഡിസംബര്‍ 13 വെള്ളിയാഴ്ച മുതല്‍ വ്യവസായ വാണിജ്യ മന്ത്രാലയം പുതിയ പേയ്മെന്റ് നിയമങ്ങള്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്്. പുതുതായി സ്ഥാപിതമായ ബിസിനസുകള്‍ക്ക് ഇത് ബാധകമാകും.
സിജിലി പോലുള്ള വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളില്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ ബഹ്റൈനിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും സാമ്പത്തിക സുതാര്യത വര്‍ദ്ധിപ്പിക്കാനും ഇടപാടുകള്‍ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നടപടി. എല്ലാ ഇടപാടുകള്‍ക്കും ഒരു സമര്‍പ്പിത വാണിജ്യ ബാങ്ക് അക്കൗണ്ട് തുറക്കാനും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍-അംഗീകൃത പ്ലാറ്റ്ഫോമുകള്‍, പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ്വേകള്‍ പോലുള്ള ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകള്‍ നടപ്പിലാക്കാനും ബിസിനസുകളെ നിര്‍ബന്ധിക്കുന്നതാണ് നടപടി.
തീരുമാനം രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും. ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തില്‍ പുതിയ ബിസിനസുകള്‍ക്കും ജൂണ്‍ 13, 2025-ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ നിലവിലുള്ള ബിസിനസുകള്‍ക്കും തീരുമാനം ബാധകമാക്കും. ഇത് പാലിക്കുന്നതിന് ആറ് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
