ദുബായ്: ദുബായില്‍ അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ദുബായ് മുനിസിപ്പാലിറ്റി അംഗീകരിച്ച പുതുക്കിയ മലിനജല സംവിധാനത്തിന്റെ ഫീസ് ഘടന അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് അതോറിറ്റി അറിയിച്ചു.
10 വര്‍ഷത്തിനിടയിലെ ഇതാദ്യമായാണ് ഫീസ് വര്‍ധനവ്. മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലുള്ള പ്രദേശങ്ങളിലെ മലിനജല ശേഖരണ ഫീസ് ഉള്‍പ്പെടെ നിലവിലുള്ള അക്കൗണ്ടുകള്‍ക്ക് വര്‍ദ്ധനവ് ബാധകമാകുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലെ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സമ്പ്രദായങ്ങള്‍ പരിപോഷിപ്പിക്കുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഫീസ് വര്‍ധനവ്. അഴുക്കുചാലിലേക്ക് ഒഴുക്കിവിടുന്ന മാലിന്യത്തിന് ഗ്യാലന്‍ അളവിലാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
2025 മുതല്‍ ഒരു ഗാലണിന് 1.5 ഫില്‍സ്, 2026 മുതല്‍ ഓരോ ഗാലനും 2 ഫില്‍സ്, 2027 മുതല്‍ ഒരു ഗാലണിന് 2.8 ഫില്‍സ് എന്നിങ്ങനെയാണ് പുതിയ താരിഫ്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
