ദുബായ്: ദുബായില്‍ ട്രക്കുകളുടെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. റാസല്‍ ഖോര്‍ റോഡ് മുതല്‍ ഷാര്‍ജ വരെ നീളുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 6:30 മുതല്‍ 8:30 വരെയും, ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെയും, വൈകുന്നേരം 5.30 മുതല്‍ രാത്രി 8 മണി വരെയുമാണ് ട്രക്കുകള്‍ക്ക് നിയന്ത്രണം. ഈ സമയങ്ങളില്‍ എമിറേറ്റ്സ് റോഡ് പോലുള്ള ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്നും അല്ലെങ്കില്‍ നിരോധന സമയങ്ങളില്‍ ട്രക്കുകള്‍ക്ക് റെസ്റ്റ് സ്റ്റോപ്പുകളില്‍ നിര്‍ത്തി കാത്തിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
