ദുബായ്: കനത്ത മഴയെത്തുടര്‍ന്ന് തടസ്സപ്പെട്ട ദുബായ് മെട്രോ സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കും. മെയ് 19 ന് ഓണ്‍പാസീവ്, ഇക്വിറ്റി, മഷ്റെഖ് സ്റ്റേഷനുകളില്‍ ദുബായ് മെട്രോ സര്‍വീസ് പുനരാരംഭിക്കുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. അതേസമയം, എനര്‍ജി മെട്രോ സ്റ്റേഷന്റെ പ്രവര്‍ത്തനം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. സ്റ്റേഷനുകളുടെ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂര്‍ത്തിയായതായും ആര്‍ടിഎ അറിയിച്ചു.
മേയ് 28ന് മുമ്പ് സ്റ്റേഷനുകള്‍ സാധാരണ നിലയിലാകുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. ഏപ്രിലില്‍, പെയ്ത കനത്ത മഴ ദുബായ് മെട്രോ ഉള്‍പ്പെടെ യുഎഇയിലുടനീളമുള്ള ഗതാഗത സേവനങ്ങളെ സാരമായി ബാധിച്ചിരുന്നു.
