ദോഹ: അജ്ഞാത നമ്പറുകളില്‍ നിന്നുള്ള രാജ്യാന്തര ഫോണ്‍ കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
‘അജ്ഞാതമായ അന്താരാഷ്ട്ര നമ്പറില്‍ നിന്ന് മിസ്ഡ് കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ശ്രദ്ധിക്കണമെന്നും അത് തട്ടിപ്പോ അല്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ശ്രമമോ ആയിരിക്കാമെന്നും അതോറിറ്റി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. അത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
മെസേജുകള്‍ അയച്ചയാളുടെ ഐഡന്റിറ്റി പരിശോധിക്കാതെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിടരുത്. വാട്ട്സ്ആപ്പില്‍ ആരുമായും വിവരങ്ങള്‍ പങ്കിടരുതെന്നും സിആര്‍എ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക സ്ഥാപനത്തില്‍ നിന്ന് എന്ന വ്യാജേനയുള്ള സംശയാസ്പദമായ ലിങ്കുകള്‍ തുറക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.
