അന്താരാഷ്ട്ര മ്യൂസിയം ദിനം; ഖത്തറിലെ മ്യൂസിയങ്ങളില്‍ പ്രവേശനം സൗജന്യം

screenshot 20240405 0054087e2 3

ദോഹ: അന്താരാഷ്ട്ര മ്യൂസിയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ മ്യൂസിയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. ഇന്നും നാളെയും (മെയ് 17, 18 ) തീയതികളില്‍ രാജ്യത്തെ എല്ലാ മ്യൂസിയങ്ങളിലും എക്‌സിബിഷനുകളിലും രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ഖത്തര്‍ മ്യൂസിയംസ് (ക്യുഎം) അറിയിച്ചു. മ്യൂസിയങ്ങളുടെ ആഗോള ആഘോഷം, സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി.

ഖത്തറിലെ നാഷണല്‍ മ്യൂസിയം, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവയുള്‍പ്പെടെയുള്ള ലോകപ്രശസ്തമായ മ്യൂസിയങ്ങളില്‍ സൗജന്യമായി ഈ ദിവസങ്ങളില്‍ പ്രവേശനം അനുവദിക്കും.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading