ഒമാനില്‍ ചില നോട്ടുകള്‍ പിന്‍വലിക്കുന്നു; വിശദാംശങ്ങള്‍ അറിയാം

screenshot 20240421 2329057e2

മസ്‌കത്ത്: ഒമാന്‍ ചില നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2024 ജനുവരി മുതല്‍ നോട്ടുകളുടെ വിനിമയത്തിന് 360 ദിവസത്തെ സമയപരിധി നിശ്ചയിച്ചതായും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

2024 ജനുവരി മുതല്‍ 360 ദിവസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട നോട്ടുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഈ കാലയളവില്‍ വിനിമയത്തില്‍ നിന്ന് നിര്‍ദ്ദിഷ്ട നോട്ടുകള്‍ പിന്‍വലിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ വ്യക്തമാക്കി. ഈ നോട്ടുകള്‍ മാറ്റാനുള്ള അവസാന തീയതി 2024 ഡിസംബര്‍ 31 ആണ്. ഈ കാലയളവിനുള്ളില്‍ നോട്ടുകള്‍ മാറണമെന്നും തീയതിക്ക് ശേഷം, ബാധിച്ച നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കില്ലെന്നും അതോറിറ്റി അറിയിച്ചു. .

പിന്‍വലിച്ച ബാങ്ക് നോട്ടുകള്‍:

  • 1995 ലെ അഞ്ചാം ലക്കത്തില്‍ നിന്നുള്ള നോട്ടുകള്‍
    *2000 ലെ പരിഷ്‌ക്കരിച്ച ലക്കത്തിലെ ബാങ്ക് നോട്ടുകള്‍
    OMR 1 ന്റെ ബാങ്ക് നോട്ട് (സ്മരണാര്‍ത്ഥം 2005)
  • OMR 20 ന്റെ ബാങ്ക് നോട്ട് (2010 ലെ സ്മരണാര്‍ത്ഥം)
  • 2011-ലെയും 2012-ലെയും ഭേദഗതി വരുത്തിയ ബാങ്ക് നോട്ടുകള്‍
  • OMR 1 ന്റെ നോട്ട് (2015-സ്മരണാര്‍ത്ഥം)
  • OMR 50ന്റെ 2019-ലെ പരിഷ്‌കരിച്ച ബാങ്ക് നോട്ട്.

റൂവി, സൊഹാര്‍, സലാല എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ശാഖകളും സുല്‍ത്താനേറ്റിലുടനീളം പ്രവര്‍ത്തിക്കുന്ന മറ്റ് ബാങ്കുകളിലും നോട്ടുകള്‍ മാറാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

You May Also Like

  • ജിസിസി റെയിൽ ഉടൻ; കരാർ ഒപ്പുവെച്ചു

  • സൗദി അരാംകോ കെട്ടിടത്തിന് നേരെ ആക്രമണശ്രമം

  • ജിസിസി റെയിൽവേ; നാളെ നിർണായകം, കരാറിൽ ഒപ്പിടാൻ സാധ്യത