മനാമ: 33-മത് അറബ് ഉച്ചകോടിയോട് അനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു . മെയ് 15, ബുധന്‍, മെയ് 16, വ്യാഴം ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മെയ് 15, 16 തീയതികളില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ പുനഃക്രമീകരിക്കും. പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും വാരാന്ത്യ അവധി കൂടി കഴിഞ്ഞ് മെയ് 19, ഞായറാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
