സലാല: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര് സലാലയില് നിന്ന് നേരിട്ടുള്ള പുതിയ വിമാന സര്വീസുകള് പ്രഖ്യാപിച്ചു. ശൈത്യകാല സര്വീസുകളുടെ ഭാഗമായാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്. സലാലയില് നിന്ന് കോഴിക്കോട്ടേക്ക് ഉള്പ്പെടെയുള്ള വിവിധ സ്ഥലങ്ങളിലേക്ക് പുതിയ പ്രതിവാര സര്വീസുകള് ആരംഭിക്കും.
ഈ മാസം, ഒക്ടോബർ 31 മുതല് എല്ലാ ശനിയാഴ്ചകളിലും സലാല- കോഴിക്കോട് റൂട്ടില് നേരിട്ടുള്ള വിമാന സര്വീസ് ഉണ്ടായിരിക്കും. ദോഫാര്, അല് വുസ്ത മേഖലകളില് നിന്നുള്ള പ്രവാസി മലയാളികള്ക്ക് സര്വീസ് ഏറെ ഗുണം ചെയ്യും.
എല്ലാ ബുധനാഴ്ചകളിലും ജിദ്ദയിലേക്കും വ്യാഴാഴ്ചകളില് ചട്ടോഗ്രാമിലേക്കും സലാം എയര് നേരിട്ട് സര്വീസ് നടത്തും. ടിക്കറ്റുകള് സലാം എയറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈല് ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാതാണെന്നും അധികൃതര് അറിയിച്ചു
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
