സൗദി അറേബ്യയിലേക്കുള്ള യാത്രകള്‍ക്ക് മുന്നറിയിപ്പുമായി യുകെ

1q 57

റിയാദ്: മേഖലയിലെ സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി യുകെ. സൗദി-യെമന്‍ അതിര്‍ത്തിയിലെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. സൗദി-യെമന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്കുള്ള എല്ലാവിധ യാത്രകളും ഒഴിവാക്കണമെന്നും, അതിര്‍ത്തിയില്‍ നിന്ന് 10 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളിലേക്ക് അത്യന്താപേക്ഷിതമായ യാത്രകള്‍ ഒഴികെയുള്ളവ ഒഴിവാക്കണമെന്നും യുകെയുടെ ഫോറിന്‍, കോമണ്‍വെല്‍ത്ത് & ഡെവലപ്‌മെന്റ് ഓഫീസ് (FCDO) നിര്‍ദ്ദേശിച്ചു.

ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് യാത്ര ചെയ്യുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയെ ബാധിക്കുമെന്നും അതോറിറ്റി യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മിസൈല്‍/ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും അതോറിറ്റി പുറപ്പെടുവിച്ചു. ആക്രമണം ഉണ്ടായാല്‍, സുരക്ഷിതമായ സ്ഥലത്ത്/ വീടിനുള്ളില്‍ തന്നെ തുടരണം. പ്രാദേശിക മാധ്യമങ്ങളിലെ വിവരങ്ങള്‍ ശ്രദ്ധിക്കുകയും സൗദി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The UK’s Foreign, Commonwealth & Development Office (FCDO) has updated its travel advice for Saudi Arabia, warning travellers about regional security risks, including threats linked to the Saudi-Yemen border and potential Houthi attacks. The FCDO advises against all travel within 10km of the Saudi-Yemen border and all but essential travel to areas between 10km and 80km from the border. Travellers are also warned that insurance coverage may be affected if they travel against official advice.

You May Also Like