ഖത്തറില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ട്രാവല്‍, കാര്‍ഗോ ഏജന്‍സികള്‍ അടച്ചുപൂട്ടി

1q 58

ദോഹ: ഖത്തറില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ട്രാവല്‍, എയര്‍ ഫ്രൈറ്റ് ഓഫീസുകള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അടച്ചുപൂട്ടി. ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തതായി അതോറിറ്റി ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

വ്യോമഗതാഗത മേഖലയുടെ മേല്‍നോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, വ്യോമഗതാഗത വകുപ്പ് പ്രതിനിധീകരിക്കുന്ന ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. പരിശോധനയില്‍ രണ്ട് ട്രാവല്‍, എയര്‍ കാര്‍ഗോ ഓഫീസുകള്‍ അടച്ചുപൂട്ടുകയും നിയമം ലംഘിച്ച പത്ത് സ്ഥാപനങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. 2025 ലെ നിയമം നമ്പര്‍ (3) ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (3) ലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The General Authority of Civil Aviation, Qatar represented by the Air Transport Department, continues its inspection campaigns on travel and air freight offices, with the aim of verifying their compliance with the approved regulations and bylaws. The campaigns resulted in the administrative closure of (2) travel and air freight offices, and the cancellation of (10) violating offices. The Authority affirms its continued efforts to intensify oversight operations and calls upon all offices to fully comply with regulations and refrain from engaging in any activity related to travel and air freight, except after obtaining the necessary licenses from the competent administration, in accordance with the provisions of Article No. (3) of Law No. (3) of 2025

You May Also Like