അംഗീകാരമില്ലാത്ത മരുന്നുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ നടപടി

1q 56

അബുദാബി: യുഎഇയില്‍ വണ്ണം കുറയ്ക്കാനെന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി വ്യാജ ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്ത 14 പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം. അംഗീകാരമില്ലാത്ത പെപ്‌റ്റൈഡ് മരുന്നുകളും ഉല്‍പന്നങ്ങളും പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്ത 71 കേന്ദ്രങ്ങള്‍ക്കെതിരെയും എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് നടപടിയെടുത്തു. നിയമലംഘനം കണ്ടെത്തിയ 14 സ്ഥാപനങ്ങള്‍ക്കെതിരെയും നിയമനടപടി ആരംഭിച്ചതായാണ് വിവരം.

പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. വിപണിയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്‍ പ്രചാരം നേടുന്ന പെപ്‌റ്റൈഡ് ഇന്‍ജക്ഷനുകള്‍ മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തവയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമായ ‘റെറ്റാട്രൂറ്റൈഡ്’ എന്ന മരുന്നും യുഎഇയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത, ഗവേഷണ ഘട്ടത്തിലുള്ള ഉല്‍പന്നമാണെന്ന് ഇഡിഇ മുന്നറിയിപ്പ് നല്‍കി. വ്യാജ മരുന്നുകളുടെ വില്‍പന തടയാന്‍ രാജ്യവ്യാപകമായി കോമ്പൗണ്ടിങ് ഫാര്‍മസികളില്‍ വ്യാപക പരിശോധനയും നടന്നുവരികയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Directives have been issued to take action against 14 prominent social media influencers in the UAE who advertised counterfeit weight-loss products via digital platforms. The Emirates Drug Establishment has also taken action against 71 outlets involved in the promotion and sale of unauthorized peptide drugs and products. Legal proceedings have reportedly been initiated against 14 establishments found to be in violation of the law.

You May Also Like