ദോഹ: റമദാനില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം മന്ത്രാലയം പ്രഖ്യാപിച്ചു. റമദാന്‍ മാസത്തില്‍ രാജ്യത്തെ കിന്റര്‍ഗാര്‍ട്ടനുകളുടെയും സര്‍ക്കാര്‍ സ്‌കൂളുകളുടെയും പ്രവൃത്തി സമയം മൂന്നര മണിക്കൂറായിരിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 1 മുതല്‍ 12 വരെ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് റമദാന്‍ സമയത്ത് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയായിരിക്കും സ്‌കൂള്‍ സമയം. അതേസമയം, കിന്റര്‍ഗാര്‍ട്ടനുകളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫുകളുടെ പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ആയിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
