ദോഹ: ഖത്തറില്‍ നാളെ റമദാന്‍ വ്രതാരംഭം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) മാറ്റം പ്രഖ്യാപിച്ചു.
വിശുദ്ധ റമദാന്‍ മാസത്തില്‍ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയായിരിക്കും. പ്രവൃത്തി സമയം എല്ലാ ദിവസവും 5 മണിക്കൂറായിരിക്കുമെന്ന് തീരുമാനിച്ചതായും ക്യുസിബി പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
