ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ ആരംഭം. നാളെ, ഫെബ്രുവരി 18 ഖത്തറില്‍ പുണ്യ റമദാന്‍ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന്, ചൊവ്വാഴ്ച മഗ്രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മന്ത്രാലയത്തിലെ ചന്ദ്രക്കല ദര്‍ശന സമിതി ഇക്കാര്യം പ്രഖ്യാപിച്ചു.
ചന്ദ്രപ്പിറവി ഇന്ന് രാജ്യത്ത് ദൃശ്യമായതായും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. നാളെ മുതല്‍ ജോലി സമയത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
