മസ്‌കത്ത്: ഒമാനില്‍ ഫെബ്രുവരി 19 വ്യാഴാഴ്ച വിശുദ്ധ റമദാന്‍ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. ഫെബ്രുവരി 18 ബുധനാഴ്ച ഇസ്ലാമിക മാസമായ ഷാബാന്‍ പൂര്‍ത്തിയാകുമെന്നും അടുത്ത ദിവസം റമദാന്‍ ആരംഭിക്കുമെന്നും ഹിജ്റി മാസങ്ങള്‍ കാണുന്നതിനുള്ള പ്രധാന കമ്മിറ്റി അറിയിച്ചു.
സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ഷാബാന്‍ മാസം 29-ാം തീയതി ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് മുമ്പോ ശേഷമോ ചന്ദ്രപ്പിറവി ദൃശ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
